angloind
ഓൾ കേരള ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ജസ്റ്റിസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഓൾ കേരള ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളെ ആദരിച്ചു. ജസ്റ്റിസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്തു. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിൽബർട്ട് വാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്റ്റാൻലി ഗൊൺസാൽവസ്, ഫാ. ജോസഫ് ടോണി കർവാ ലോ, ഗോഡ്വിൻ ഗോമസ് എന്നിവർ സംസാരിച്ചു.