പറവൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് ഹരികൃഷ്ണ തൃദീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് കെ.പി. രാജൻ, യുവമേർച്ച പറവൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ നന്ദകുമാർ, വടക്കേക്കര മണ്ഡലം ജനറൽ സെക്രട്ടറി വിനീത് വത്സൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ശോഭരാജ് ശ്രീനിവാസൻ, പ്രതുൽ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.