ftbl

പെരുമ്പാവൂർ: ആലുവ ഉപജില്ലാ സ്പോർട്സിൽ സീനിയർ ബോയ്സ് ഫുട്‌ബാളിൽ തുടർച്ചയായ രണ്ടാം വർഷവും സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കിരീടം നേടി. മുഖ്യ പരിശീലകൻ സുധീഷ് എൻ.എസിന്റെയും സഹപരിശീലകരായ ആസിഫ് അലി, അഭിനവ് എ.എയുടെയും നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിന് കീഴിൽ മുഹമ്മദ് അഷ്കറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമാണ് തുടർച്ചയായ വിജയത്തോടെ കപ്പ് നിലനിറുത്തിയത്.

എവിറ്റി നാച്ചുറൽ കമ്പനിയുടെ സ്പോണ്സർഷിപ്പിൽ അവധിക്കാലത്തും തുടർന്നും നടത്തിയ തുടർച്ചയായ പരിശീലനത്തിന്റെ ഫലമായാണ് വിജയം.