bjp
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിൽ ബി.ജെ.പി. ഏലൂർ മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഗവ.എൽ.പി.സ്കൂളിൽ മധുര പലഹാര വിതരണം നടത്തുന്നു

കളമശേരി: ബി.ജെ.പി ഏലൂർ മുനിസിപ്പൽ വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി

നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിൽ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. ഏലൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് മധുരപലഹാരം നൽകി. ഹെഡ്മാസ്റ്റർ സിബി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എസ്. ഷാജി, പി.ബി. ഗോപിനാഥ്, കെ.ആർ.കെ. പ്രസാദ്, കെ.എൻ. അനിൽകുമാർ, ബി.ജെ.പി നേതാക്കളായ വി.വി. പ്രകാശൻ, ടി.പി. രാമദാസ്. ടി.എസ്. കൃഷ്ണൻകുട്ടി, എം. പത്മകുമാർ, മിനി മോഹനൻ, അനിൽകുമാർ, പി.എ. സനോജ്കുമാർ എന്നിവർ പങ്കെടുത്തു.