കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് എക്കോകാർഡിയോഗ്രഫി (ഐ.എ.ഇ) വാർഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025ന് ഇന്ന് രാവിലെ പത്തിന് ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ കേരള ആരോഗ്യശാസ്ത്ര വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി ചെയർമാൻ പ്രൊഫ. രാജൻ ജോസഫ് മാഞ്ഞൂരാൻ, ദേശീയ പ്രസിഡന്റ് ഡോ.ആർ. മണിവാസകം, ഡോ. ശന്തനു സെൻഗുപ്ത, ഡോ. സിമ്മി മനോച്ച, പ്രൊഫ. കെ. സുനിത വിശ്വനാഥൻ, ഡോ. ജെയിംസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും.