കൊച്ചി: ഡോ.എം. ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അപലപനീയമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി. സതീദേവി. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന കമ്മിഷന്റെ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമണമെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

വനിതാ കമീഷന്റെ മീഡിയ മോണിറ്ററിംഗ് സെൽ പ്രവർത്തനം ശക്തപ്പെടുത്തും. സ്ഥാപനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ ശക്തിപ്പെടുത്തും. പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും പരിശോധന നടന്നു വരികയാണ്.

രണ്ടു ദിവസങ്ങളിലായി നടന്ന എറണാകുളം ജില്ലാ അദാലത്തിൽ 160 പരാതികളാണ് പരിഗണിച്ചത്. 36 എണ്ണം പരിഹരിച്ചു. അംഗങ്ങളായ അഡ്വ. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. മഹിളാ മണി, അഡ്വ ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. രാജേഷ്, അഡ്വ സ്മിതാ ഗോപി, അഡ്വ അമ്പിളി എന്നിവർ പങ്കെടുത്തു.