
ആലുവ: ഭാരതീയ ജനതാ പാർട്ടി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തേരിയിൽ വിശ്വകർമ്മ ജയന്തിയാഘോഷിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകനായ ശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. റെജി അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, സെക്രട്ടറി എ.എസ്. സലിമോൻ, വിനുമുട്ടം, സജീഷ് അശോകപുരം എന്നിവർ നേതൃത്വം നൽകി.