
ആലുവ: ഭാരതത്തെ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കഴിഞ്ഞതായി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആശയപരമായി ഏതൊക്കെ തലങ്ങളിൽ നിൽക്കുന്നവരാണെങ്കിലും മോദിജിയുടെ ഭരണ മികവിനെ അംഗീകരിക്കാതെയിരിക്കാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, സാഹിത്യകാരൻ ശ്രീമൂലനഗരം മോഹൻ എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി മൂത്തോടൻ, വി.കെ. ബസിത് കുമാർ, എം.എം. ഉല്ലാസ് കുമാർ, മേഖല വൈസ് പ്രസിഡന്റ് കെ.പി. രാജൻ, പ്രമോദ് തൃക്കാക്കര, എ. സെന്തിൽ കുമാർ, എൻ. മനോജ്, അരുൺ കോടനാട്, അനിലയ, ശശികല, രൂപേഷ് പൊയ്യാട്ട്, സോമശേഖരൻ കല്ലിങ്കൽ, സേതു രാജ് ദേശം, അബിൻ രാജ്, ബിന്ദു ആനന്ദ്, ഹരികൃഷ്ണൻ, ജയ്‌സൺ പുല്ലുവഴി, അഗസ്റ്റിൻ കോലഞ്ചേരി എന്നിവർ സംസാരിച്ചു.
ഒക്ടോബർ രണ്ട് വരെ നടത്തുന്ന സേവാ പക്ഷാചരണത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അറിയിച്ചു.