csshiju
സി.എസ്. ഷിജു

കൊച്ചി: പത്രാധിപർ കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരത്തിന് കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജു അർഹനായി. 25 വർഷമായി മാദ്ധ്യമ പ്രവർത്തനരംഗത്തുള്ള ഷിജു, പള്ളുരുത്തി കച്ചേരിപ്പടി ചെട്ടിയാട്ടിൽ പരേതരായ സുഗതൻ - തങ്കമണി ദമ്പതികളുടെ മകനാണ്. കേരള ജേർണലിസ്റ്റ് യൂണിയൻ കൊച്ചി മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിഅംഗം, കൊച്ചി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

മുൻ മുഖ്യമന്ത്രി ആർ. ശങ്കർ ഫൗണ്ടേഷൻ പുരസ്‌കാരം, കൊച്ചിൻ വികസനവേദി അവാർഡ്, മാനവികം പള്ളുരുത്തി കൊച്ചി കോർപ്പറേഷൻ പുരസ്‌കാരം, ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡ്, വൈ.സി.സി ട്രസ്റ്റ് പുരസ്‌കാരം, ഓളം സൗഹൃദവേദി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഷീബ ഷിജു (ചന്തിരൂർ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഭരത് കൃഷ്ണ (ബി.ബി.എ വിദ്യാർത്ഥി, ഭാരതമാതാ കോളേജ്, തൃക്കാക്കര), സച്ചിൻ ശിവ (അഞ്ചാംക്ലാസ് വിദ്യാർത്ഥി, സെന്റ് ഡൊമിനിക് സ്‌കൂൾ, പള്ളുരുത്തി).