sobha
വിശ്വകർമ്മ ദിനാചരണത്തോടനുബന്ധിച്ച് ആലുവയിൽ നടന്ന പൊതുസമ്മേളനം ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണത്തോടനുബന്ധിച്ച് ആലുവയിൽ ഘോഷയാത്ര സംഘടിപ്പിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച ഘോഷയാത്ര ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.ടി. അനിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആർ. മധു സംഘടനാ സന്ദേശം നൽകി. സിനിമാ താരങ്ങളായ സുമേഷ് ചന്ദ്രൻ, സുഭാഷ് ചന്ദ്രൻ, സംസ്ഥാന കൗൺസിലർമാരായ ടി.എൻ. മോഹനൻ, അഡ്വ. ദീപു, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അംബിക ശശി, വനജാ സജീവ്, പി.ടി. രജീഷ് കുമാർ, ആദിത്യൻ ശിവൻ, അരുൺ, ടി.പി. സന്തോഷ്, പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.