കൊച്ചി: സി.പി.എം ചളിക്കവട്ടം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസഭയും വി.എസ്. അച്യുതാനന്ദൻ അനുസ്മരണവും നടത്തി. ചളിക്കവട്ടം പി.കെ. മാധവൻ ഗന്ഥശാല ഹാളിൽ നടന്ന ജനസഭ തൃക്കാക്കര ഏരിയാകമ്മിറ്റി അംഗം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി പി.പി. ജിജി അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി.കെ. പ്രകാശൻ, കൗൺസിലർ കെ.ബി. ഹർഷൽ, പി.എ. നാദിർഷ, കെ.പി. അനിൽകുമാർ, സി.എ. തമ്പി എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെയും ആശാ, അങ്കണവാടി വർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരെ ജനസഭയിൽ ആദരിച്ചു.