നെടുമ്പാശേരി: പ്രിന്റിംഗ് പ്രസിലെ ഉപയോഗശൂന്യമായ മഷി, പെയിന്റ്, മഷി പുരണ്ട കാർഡുകൾ തുടങ്ങിയവ പുറയാർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പെരിയാറിൽ തള്ളിയ നിലയിൽ കണ്ടെത്തി. മാലിന്യത്തിലെ പേപ്പറുകൾ പരിശോധിച്ചപ്പോൾ ഏലൂർ ഭാഗത്തെ പ്രസിൽ നിന്നുള്ളവയാണെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കും.