കൊച്ചി: കളമശേരിയിൽനിന്ന് നേരിട്ട് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡർ ബസ് സർവീസ് ഇൻഫോപാർക്ക് ഫേസ് 2വിലേക്ക് നീട്ടുകയും സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോസ്റ്റേഷനിൽനിന്ന് രാവിലെ 7.50, 8.10, 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42നുമാണ് നേരിട്ട് ഫേസ്2വിലേക്ക് സർവീസ്.
കളമശേരിയിൽനിന്ന് 7.10ന് കാക്കനാട് വാട്ടർമെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളിൽ ഇൻഫോപാർക്ക് ഫേസ്‌വണ്ണിലേക്കും സർവീസുണ്ട്.
ഫേസ്2ൽനിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5, 6.15 എന്നീ സമയങ്ങളിൽ ഫേസ് വണ്ണിലേക്കും അവിടെനിന്ന് 10.59, 12.44, വൈകിട്ട് 5.30, 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളിൽ വാട്ടർ മെട്രോയിലേക്കും കളമശേരിയിലേക്കും സർവീസുണ്ട്. വൈകിട്ട് 6.15ന് ഫേസ് 2ൽനിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്.