snake

കോതമംഗലം: രാത്രിയിൽ താറാവിനെ വിഴുങ്ങാനെത്തിയപ്പോൾ വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ വനപാലകർ രക്ഷപ്പെടുത്തി. പൈങ്ങോട്ടൂർ തെക്കേപുന്നമറ്റത്ത് കുഴിവേലിക്കുന്നേൽ വിജയന്റെ താറാവ് കൂട്ടിലെ വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ശരീരം വരിഞ്ഞ് മുറുകിയ നിലയിലാണ് പാമ്പിനെ കണ്ടത്. പൊതു പ്രവർത്തകനായ ബാബു കെ. ഭാർഗ്ഗവൻ വിവരം കാളിയാർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്നാണ് വനപാലകരെത്തി പാമ്പിനെ രക്ഷിച്ചത്. പിന്നീട് വനത്തിൽ തുറന്നുവിട്ടു.