കാഞ്ഞിരമാറ്റം: കാഞ്ഞിരമറ്റം - ആമ്പല്ലൂർ 1798-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ 21ന് നടക്കുന്ന ഗുരുദേവ സമാധിദിനാചരണം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അനുഗ്രഹ പ്രഭാഷണം നടത്തും. ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ശാന്തിയാത്രയും പുഷ്‌പാർച്ചനയും. ശാഖാ പ്രസിഡന്റ് എ.ആർ. മോഹനൻ നേതൃത്വം നൽകും.