പെരുമ്പാവൂർ: മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ മീലാദ് മീറ്റിന്റെ 11-ാമത് പ്രവാചക പ്രകീർത്തന സദസ് 19 ന് പള്ളിക്കവല മില്ലുംപടി മാടവന വലിയുല്ലാഹി നഗറിൽ നടക്കും. മൂന്നിന് പാലക്കാട്ടു താഴം സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന സന്ദേശ റാലി നടക്കും. ഏഴിന് പൊതുസമ്മേളനം സയ്യിദ് സി.ടി. ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫളലുദ്ദീൻ സഅദി അദ്ധ്യക്ഷത വഹിക്കും. കൺവീനർ സയ്യിദ് ഹാമിദ്‌കോയ മദനി, ഷെമീർ ബാവ, കെ.എം.എ. ലത്തീഫ്, എം.എം. മൊയ്തീൻ സഖാഫി, സി.പി. ഷാജഹാൻ സഖാഫി, അബ്ദുസ്സലാം അഹ്‌സനി, ഉമ്മർ ഇലവുംകുടി, കോമു കടവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.