മൂവാറ്റുപുഴ: എം.സി റോഡിൽ വെള്ളൂർ കുന്നം സിഗ്നൽ ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷയുടെ പിൻഭാഗം തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ല് പൊട്ടി വീണു. കനത്ത മഴയായതിനാൽ ബസ് റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ അശ്രദ്ധമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവർ പുതുക്കാട്ട് വി.കെ.നാസറിന് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.