justin
ജസ്റ്റിൻപോൾ

കളമശേരി: കാർബോറാണ്ടം കമ്പനി ജീവനക്കാരനും പാനായിക്കുളം തച്ചേത്തുപറമ്പിൽ പോളിന്റെ മകനുമായ ജസ്റ്റിൻ പോൾ (23) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 9.55ന് ഗവ. മെഡിക്കൽ കോളേജ് ഭാഗത്ത്‌ നിന്ന് കളമശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ജസ്റ്റിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ

എച്ച്.എം.ടി കമ്പനി ഗേറ്റിന് സമീപത്ത് വച്ച് എതിരെ വന്ന പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയ വാഹനം നിറുത്താതെ കടന്നു കളഞ്ഞു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അഭിജിത് സജീവ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമ്മ: ഷൈനി. സഹോദരൻ: ക്രിസ്റ്റി.