ആലുവ: എൻ.എസ്.എസ് ആലുവ ഈസ്റ്റ് കരയോഗം ഓണാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി. നാരായണൻകുട്ടി മേനോൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നായർ, ട്രഷറർ മുരളീധരക്കുറുപ്പ്, വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.