dharnna
കൊച്ചിൻ തുറമുഖ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പോർട്ടിലെ ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധസംഗമവും ധർണയും സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തുറമുഖ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തുറമുഖ തൊഴിലാളികളും പെൻഷൻകാരും പ്രതിഷേധസംഗമവും ധർണയും നടത്തി.

ഫാർമസി നടത്തിപ്പിന് പുറംകരാർ കൊടുക്കാനുള്ള നീക്കം പിൻവലിക്കുക, നിലവാരമുള്ള മരുന്ന് ലഭ്യത ഉറപ്പുവരുത്തുക, ആശുപത്രിയിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, ജീവനക്കാർക്ക് നൽകിവരുന്ന റഫറൽസൗകര്യം പെൻഷൻകാർക്കും ലഭ്യമാക്കുക, ജീവനക്കാർക്കും പെൻഷൻകാർക്കും മികച്ച ചികിത്സ ലഭ്യമാക്കുക, മതിയായ ജീവനക്കാരെയും, പാരാമെഡിക്കൽ സ്റ്റാഫിനെയും ഡോക്ടർമാരെയും നിയമിക്കുക, പുതിയ എക്‌സ്റേ പ്രിന്റർ വാങ്ങുക, ഇ.സി.ജി എടുക്കാൻ യോഗ്യതയുള്ളവരെ നിയമിക്കുക, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം മുടക്കമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

തുറമുഖ ആശുപത്രിക്ക് മുമ്പിൽ നടന്ന ധർണ സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ടി. സി. സൻജിത്, കെ.വി. രാധാകൃഷ്ണൻ, വി.വി. സീത, കെ.എം. റിയാദ്, എ നന്ദിയും പറഞ്ഞു.