ആലുവ: കീഴ്മാട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ എസ്.പി.സി പദ്ധതിയുടെ ത്രിദിന ഓണം സഹവാസ ക്യാമ്പ് 'ഉയരെ 2025" കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ആബിദ അബ്ദുൽഖാദർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, ഹെഡ്മിസ്ട്രസ് എം.ആർ. ബോബി, സീനിയർ സൂപ്രണ്ട് എം.ആർ. വിജിരാജ്, കെ.ബി. ജിബിമോൻ, സോണി ജെ. ചക്കാലക്കൽ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ളാസുകളും കലാപരിപാടികളും നടന്നു.