ആലുവ: കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവ് ഇ. പത്മനാഭന്റെ 35 -ാമത് അനുസ്മരണം ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചു. എരിയ വൈസ് പ്രസിഡന്റ് എ.ജി. ഷൈജി പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സാജൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി കെ.എ. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ആർ. മഹേഷ്‌ എന്നിവർ സംസാരിച്ചു.