ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിഭരണത്തിനുമെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചും കുറ്റപത്ര സമർപ്പണവും സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ബഹുജന മാർച്ച് ജില്ലാ കമ്മിറ്റി അംഗം പി.ബി. രതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി കൺവീനർ ടോമി വർഗീസ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ, സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, കേരള കോൺഗ്രസ് (എം ) നേതാവ് വിൽസൺ കെ.പൗലോസ്, ആർ.ജെ.ഡി നേതാവ് ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.