birthday
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം ഒ.ബി.സി മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പുതിയകാവ് ശ്രീപൂർണത്രയീശ വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചപ്പോൾ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഒ.ബി.സി മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേവാപാക്ഷിക പരിപാടിയുടെ തുടക്കം കുറിച്ച് തൃപ്പൂണിത്തുറ പുതിയകാവ് ശ്രീപൂർണത്രയീശ വൃദ്ധസദനത്തിലെ അമ്മമാർക്ക് ഉച്ചഭക്ഷണം നൽകി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി. ബൈജു അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ വിഷ്ണുപ്രവീൺ, വി.ബി. സന്തോഷ്, ടി.എം. ശ്രീജിത്ത്, ബിമൽകുമാർ, ജെയ്ബി സജീവൻ, കെ.എസ്. ഇന്ദു, സുന്ദരൻ ആചാരി, ബി.ജെ.പി. ഉദയംപേരൂർ നോർത്ത് ഏരിയ പ്രസിഡന്റ് സുനിൽകുമാർ, സൗത്ത് ഏരിയ ജനറൽ സെക്രട്ടറി കെ.വി. മനോജ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി സുധാ വിമോധ്, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.