ചോറ്റാനിക്കര: ബി.എം.എസ് എടക്കാട്ടുവയൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര വട്ടപ്പാറയിൽനിന്ന് ആരംഭിച്ച് പേപ്പതിയിൽ സമാപിച്ചു. ഉദ്ഘാടനം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി എടക്കാട്ടുവയൽ പഞ്ചായത്ത് സെക്രട്ടറി പി.ജി. സുരേഷിന് പതാക കൈമാറി നിർവഹിച്ചു. ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. നന്ദകുമാർ അദ്ധ്യക്ഷനായി. എ.ടി. സജീവൻ, എം.എ. കുഞ്ഞുമോൻ, ശശിധരൻ കെ.കെ, മായ എന്നിവർ പങ്കെടുത്തു.സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എൽ. സെൽവരാജ് ഉദ്ഘാടനം ചെയ്തു.