കോതമംഗലം: വിശ്വകർമ്മ ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലത്ത് വിശ്വകർമ്മ മഹാസംഗമം സംഘടിപ്പിച്ചു. ശോഭായാത്രക്ക് ശേഷം നടന്ന സാസ്‌കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം.കെ. വേലായുധൻ അദ്ധ്യക്ഷനായി. എം.എ. നാരായണൻ, വി.കെ. ബിജു, അഡ്വ. കെ. രാധാകൃഷ്ണൻ, അഡ്വ. എം.എ. ബിജോയികുമാർ, ഷിബു തെക്കുംപുറം, സിന്ധു ഗണേശൻ, മിനി ബെന്നി, പി.കെ.സുബാഷ്, വി.എൻ.സജീവൻ, കെ.കെ. സുരേഷ്, എസ്. രാജഗോപാൽ, ഉഷ ബാലൻ, എം.പി.രാജേഷ്, പി.വി. അരവിന്ദ്, സുമോദ് സത്യൻ, അനിത സുകുമാരൻ, അജിത രവി, ശില്പ ശിവരാജ്, സുജാത രവി, കെ.ടി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.