തെക്കൻപറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, പ്രഭാഷണം തുടങ്ങിയ പരിപാടികളോടുകൂടി ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തിൽ ഭക്തിനിർഭരമായി ആചരിക്കും. രാവിലെ 8ന് വിശേഷാൽ ഗുരുപൂജ, 8.30ന് സമൂഹ പ്രാർത്ഥന, 9ന് ഉപവാസം ശാഖാ യോഗം പ്രസിഡന്റ് എസ്.കെ. അജീഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി നോബി കെ.ജി സംസാരിക്കും. തുടർന്ന് ജയപ്രകാശ് മേമുറിയുടെ പ്രഭാഷണം, 12.30ന് ഷൗക്കത്ത് സമ വയനാടിന്റെ പ്രഭാഷണം, 2.30ന് ഗുരുപൂജ, 3.30ന് എ.കെ. മുരളീധരൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ മഹാസമാധിപൂജ, ഉപവാസ സമർപ്പണം, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച.