പറവൂർ: സംയുക്ത മഹല്ല് ജമാഅത്ത് പറവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് കോൺഫറൻസ് ഇന്ന് പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. വൈകിട്ട് 5.30ന് പൊതുസമ്മേളനം ആക്ടിവിസ്റ്റ് അഡ്വ. രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.എസ്.എഫ് തങ്ങൾ അദ്ധ്യക്ഷനാകും. മുനീർ ഹുദവി പാതിരമണ്ണ, അലി സഖാഫി അൽ അസ്ഹരി ഓടക്കാലി, അബ്ദുസ്സലാം ബാഖവി ഓണംപിള്ളി, ശാക്കിർ സലാം വഹബി തൊടുപുഴ എന്നിവർ പ്രഭാഷണം നടത്തും. 4.30ന് വെടിമറയിൽ നിന്ന് ആരംഭിക്കുന്ന റാലി പഴയ മുനിസിപ്പൽ പാർക്കിൽ സമാപിക്കും.