ph
കൊറ്റമം ജോജി മെമ്മോറിയൽ വായനശാല ഓണാഘോഷ സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുടെ ഉത്രാട പൂനിലാവ് ഓണാഘോഷം 2025 സമാപിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബെന്നി പുല്യാടൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ, വിൻസൻ കോയിക്കര, പഞ്ചായത്ത് അംഗം പി.ജെ. ബിജു, ഇ.ടി. പൗലോസ്, ബിനിലാൽ, കെ.കെ. വത്സൻ എന്നിവർ സംസാരിച്ചു. പീതാംബരൻ നീലീശ്വരം, സാന്ദ്ര ശശി, സൈനോര തുടങ്ങിയവർ നേതൃത്വം നൽകി.