പറവൂർ: വരാപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കെട്ടിടം നിർമ്മിക്കാൻ 1.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ജെബി മേത്തർ എം.പിയുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയും വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 99.99 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതുകൂടാതെ മണ്ണ് പരിശോധനക്കായി മൂന്ന് ലക്ഷവും ഇലക്ട്രിഫിക്കേഷന്‍ 7.50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. 27,200 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മൂന്ന് നില കെട്ടിടത്തിന്റെ മാസ്റ്റർ പ്ളാനിൽ ഒന്നാംഘട്ടമായ 5251 സ്ക്വയർ ഫീറ്റ് ഗ്രൗണ്ട് ഫ്ളോറാണ് ആദ്യം നിർമ്മിക്കുന്നത്. സാങ്കേതിക അനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.