പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാസംഗമം 'താങ്ങാവാം തണലാവാം" സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനായി. ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പും ഉപഹാരങ്ങളും വിതരണം ചെയ്തു. ബഡ്സ് സ്കൂളുകൾക്കും ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, എം.എസ്. രതീഷ്, ലീന വിശ്വൻ, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ്, ഗാന അനൂപ്, ബബിത ദിലീപ്കുമാർ, നിത സ്റ്റാലിൻ, ജെൻസി തോമസ്, പി.പി. പ്രിയ, എ. സിനി എന്നിവർ സംസാരിച്ചു.