തോപ്പുംപടി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പള്ളുരുത്തി യൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗം തോപ്പുംപടി പി.എം.എസ്.സി ഹാളിൽ കൊച്ചി മേഖല വൈസ് പ്രസിഡന്റ് നവാസ് അന്ത്രു ഉദ്ഘാടനം ചെയ്തു. കെ.എച്ച്. റഹീം അദ്ധ്യക്ഷനായി. മേഖലാ രക്ഷാധികാരി എം.ആർ.എൻ. പണിക്കർ മുഖ്യാതിഥിയായി. പി.ആർ. കൃഷ്ണകുമാർ, കെ.എ. റഷീദ്, എം.ബി.സിംലേഷ്, ജൂബർട്ട് ആന്റണി, എം.എൽ. അവിനാശ്, വി.ഡി. ആന്റണി, പി.എസ്. ശിവൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അൻസാർ (പ്രസിഡന്റ്), എച്ച്. സിയാദ് (വൈസ് പ്രസിഡന്റ്), എം.എ. സിനി ( സെക്രട്ടറി), ജോൺസൺ ജോസഫ് (ജോ. സെക്രട്ടറി), അരുൺ തോട്ടുങ്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.