പറവൂർ: പറവൂർ നഗരസഭ ചെയർമാനും സി.പി.എം നേതാവുമായിരുന്ന അഡ്വ. എൻ.എ. അലിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി.വി. നിധിൻ, ജില്ലാ കമ്മിറ്റിഅംഗം പി.എസ്. ഷൈല, ടി.ആർ. ബോസ്, ടി.എസ്. രാജൻ, കെ.എ. വിദ്യാനന്ദൻ, പി.പി. അജിത്ത്കുമാർ, എം.ആർ. റീന എന്നിവർ സംസാരിച്ചു. നഗരത്തിൽ ചുവപ്പ്സേനാ പരേഡും ബഹുജനറാലിയും നടന്നു.