jamad-usman

ദുബയ്: യു.എ.ഇയിലെ മലയാളി സംരംഭകൻ ജമാദ് ഉസ്മാന് 'ഫ്രീസോൺ മാൻ' അംഗീകാരം ലഭിച്ചു. 2017ൽ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ച ജമാദ് ഉസ്മാൻ കമ്പനിയെ യു.എ.ഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് കൺസൾട്ടൻസിയാക്കി. കമ്പനി രൂപീകരണം, ലൈസൻസിംഗ്, ബിസിനസ് പിന്തുണ പരിഹാരങ്ങൾ തുടങ്ങിയവയാണ് എമിറേറ്റ്‌സ് ഫസ്റ്റ് നിർവഹിക്കുന്നത്.
എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് യു.എ.ഇയിൽ ആറ് ശാഖളും യു.കെയിൽ അന്താരാഷ്ട്ര ഓഫീസും സ്ഥാപിച്ച് കമ്പനിയെ മുന്നോട്ട് നയിക്കുന്നു. ഈ കാലയളവിൽ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് 25,000ത്തിലധികം സംരംഭകരെ പിന്തുണച്ചു.