കാക്കനാട്: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. 24,25,26 തീയതികളിലായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്യാലയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളിൽ വ്യവസായ മേഖലയിൽ ആവശ്യമായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും.എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 24ന് രാവിലെ 10.30ന് എത്തണം.
ഫോൺ: 9446926836.