പെരുമ്പാവൂർ: ഗുരുധർമ്മ പ്രചാരണ സഭ ഒക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോമമന്ത്രത്തിന്റെ നൂറാം വാർഷികാഘോഷം ഇന്ന് വൈകിട്ട് 6.30ന് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എം.ബി. രാജൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ അംബികാനന്ദസ്വാമി മുഖ്യകാർമികത്വം വഹിക്കും.
ഹോമമന്ത്രത്തെക്കുറിച്ച് കൂടുതൽ അറിയാനും ഹോമമന്ത്രം ചെയ്യാനും അവസരമൊരുക്കുകയാണ് ഗുരുധർമ്മ പ്രചരണ സഭ ഒക്കൻ യൂണിറ്റ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡങ്ങളിലായി ഹോമമന്ത്ര യജ്ഞം നടക്കും. ചടങ്ങിൽ കൂടൽശോഭൻ മുഖ്യ പ്രഭാഷണം നടത്തും. സഭാ യൂണിറ്റ് പ്രസിഡന്റ് വിലാസിനി അദ്ധ്യക്ഷയാകും. പി.വി. സീജു , എ.എ. അജിത്കുമാർ, കെ. അനുരാജ്, എം.വി. ബാബു, ബിനു എന്നിവർ സംസാരിക്കും. പൂജകളുടെയും യജ്ഞങ്ങളുടെയും പേരിൽ നടക്കുന്ന ചൂഷണങ്ങളിൽ നിന്ന് സാധാരണക്കാരെ മോചിപ്പിക്കാൻ വേണ്ടിയാണ് ഗുരുദേവൻ ഹോമമന്ത്രം രചിച്ചത്.