mc-road
എം.സി.റോഡിൽ ഉണ്ടായ അപകടത്തിൽ ലോറി ബസ്സിനു പിന്നിലിടിച്ച നിലയിൽ

അങ്കമാലി: എം.സി റോഡിൽ അങ്കമാലി വേങ്ങൂരിൽ സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ച് ബസ് യാത്രക്കാരായ 7 പേർക്ക് പരിക്കേറ്റു. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇന്ന് രാവിലെ 8.15 ഓടെ എം.സി റോഡിൽ വേങ്ങൂർ വിശ്വജ്യോതി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കാലടി ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേദിശയിൽ വരികയായിരുന്ന ലോറിയെ ഓവർടേക്ക് ചെയ്ത ശേഷം സ്റ്റോപ്പിൽ ആളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി ബസിൽ ഇടിച്ചത്.