sc

കൊച്ചി: കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്‌‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ടൗൺ ഹാളിൽ പി.പി. സുനീർ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജയശ്രീ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് മുഖ്യപ്രഭാഷണം നടത്തി. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഭാരവാഹികളായി സി.എസ്. ആശാലത (പ്രസിഡന്റ്), എൽ. ദീപ (ജന. സെക്രട്ടറി), കെ. സുബൈറത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.