വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് സി.പി.എം ഏരിയാ കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തിയ സുസ്ഥിര വികസന ജാഥ മുനമ്പം മാണി ബസാറിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സ്വീകരണ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം.ബി. ഷൈനി, എ.പി. പ്രീനിൽ, ടി.വി. നിഥിൻ, കെ.കെ. ജോഷി, എൻ.സി. ഉഷാകുമാരി, കെ.യു. ജീവൻമിത്ര, പി.ബി. സജീവൻ, ഇ.സി. ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.