മരട്: പാണ്ടവത്ത്-അയിനിനട-മാർട്ടിൻ പുരം റെസിഡന്റ്സ് അസോസിയേഷൻ കുംടുംബസംഗമം സംഘടിപ്പിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എൽ. ഉഷ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പരമാചാര്യ തമ്പി അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിലിനെ ആദരിച്ചു. കൗൺസിലർമാരായ ബിനോയ് ജോസഫ്, പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, അസോ. ഭാരവാഹികളായ അജിത്, മൈക്കിൾ കടമാട്ട്, വേണു എന്നിവർ സംസാരിച്ചു.