മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 33 ശാഖകളിലും വിപുലമായ ചടങ്ങുകളോടെ 21ന് ആചരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു. യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും ഉപവാസ യജ്ഞവും നടത്തും.

ശാഖാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന യൂണിയൻ ഭാരവാഹികൾ മഹാസമാധി സന്ദേശം നൽകും. യൂണിയൻ അതിർത്തിയിലെ ശാഖകളെ ആറ് മേഖലകളായി തിരിച്ചാണ് ഭാരവാഹികൾ സന്ദർശിക്കുന്നത്. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, എം.എസ്. വിൽസൻ, പ്രമോദ് കെ. തമ്പാൻ, കൗൺസിലർമാരായ ടി.വി. മോഹനൻ, പി.ആർ. രാജു, എം.ആർ. നാരായണൻ , അനിൽകാവുംചിറ, പി.വി. അശോകൻ, എന്നിവരാകും ശാഖകളിൽ എത്തി സന്ദേശം നല്കുക.