പറവൂർ: പറവൂർ സ്വകാര്യ ബസ് സ്‌റ്റാൻഡിന് പിന്നിൽ നിന്ന് കഞ്ചാവുമായി അസാം നാഗോൺ സ്വദേശി സഹാബ് ഉദ്ദീനെ (21) പറവൂർ എക്സൈസ് പിടികൂടി. ബുധനാഴ്‌ച വൈകിട്ട് 4.30നാണ് സംഭവം. വില്പനക്കായി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.