sthree
മുടക്കുഴ ആരോഗ്യ കേന്ദ്രത്തിലെ സ്ത്രീ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ ക്യാമ്പയിൻ മുടക്കുഴ ആരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഡോളി ബാബു അദ്ധ്യക്ഷയായി. ഡോ. സുചിത്ര, ഹെൽത്ത് ഇൻസ്പെക്ടർ സണ്ണി തുടങ്ങിയവർ സംസാരിച്ചു. 2026 മാർച്ച് 8 വരെ ചൊവ്വാഴ്ചകളിൽ ജനകീയാരോഗ്യ കേന്ദ്രങ്ങളിലും സബ് സെന്ററുകളിലും രോഗപരിശോധന നടത്തും.