shaji-54
ഷാജി

വൈപ്പിൻ: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് തെറിച്ചുവീണ കാൽനടയാത്രക്കാരൻ മരിച്ചു. എടവനക്കാട് ബ്ലാവേലിൽ ഗോപിയുടെ മകൻ ഷാജിയാണ് (54) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ എടവനക്കാട് എ.ഇ.ഒ സ്റ്റോപ്പിലായിരുന്നു അപകടം. ചായ കുടിക്കാൻ പോകുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: ആതിര, ആരതി.