roy

കോതമംഗലം: കീരമ്പാറ പുന്നേക്കാടിന് സമീപം മരംമുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം തണ്ട്യേക്കുടി റോയി ഏലിയാസാണ് (47) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്വകാര്യഭൂമിയിലെ പ്ലാവ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരംവെട്ടിൽ സഹായിക്കാനെത്തിയതായിരുന്നു റോയി. മുറിച്ചിട്ട പ്ലാവ് തട്ടി സമീപത്ത് നിന്നിരുന്ന തെങ്ങ് ഒടിഞ്ഞുവീണ് റോയിയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ റോയിയെ ഉടനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. ഉച്ചകഴിഞ്ഞ് കുറുമറ്റം സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ആശ. മക്കൾ: റോബിൻ, ആൽബിൻ.