കൊച്ചി: യുവാവിനെ അക്രമിച്ച് ഫോണും പണവും കവർന്ന കേസിൽ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സീനത്ത് മൻസിലിൽ മുഹമ്മദ് അലി (26), പറവൂർ കലയ്ക്കോട് പൂതക്കൂളം തുണ്ടിൽവീട്ടിൽ ഫിറോസ് (23) എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.
17ന് പുലർച്ചെയാണ് എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെ പത്തനംതിട്ട സ്വദേശിയായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽഫോണും പണവും അപഹരിച്ചത്. സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു യുവാവ്. ഒളിവിലായിരുന്ന പ്രതികളെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.