ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ചേർക്കുന്നതിനായി 11 റോഡുകളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച് ആർക്കെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ ഒക്ടോബർ മൂന്നാം തീയതിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി ആക്ഷേപം സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.