ymca

‎അങ്കമാലി : വൈ.എം.സി.എ പുളിയനും വട്ടപ്പറമ്പ് യൂണിറ്റ് ഓണാഘോഷവും പുതിയ അംഗങ്ങൾക്ക് സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സിനിമാ താരം നോബി മാർക്കോസ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എളവൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺ പൈനുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. വൈ.എം.സി.എ. മൂവാറ്റുപുഴ സബ് റീജിയൺ ചെയർമാൻ അഡ്വ. ബൈജു കുര്യാക്കോസ് പുതിയ അംഗത്വം നൽകി. വൈ.എം.സി. എ. പുളിയനം-വട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എൽ. ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കെ.വി. രാജു, ഫാ. ടോജോ, ഷാജു പി.പി., ഡേവീസ് പൗലോസ്, സാന്റോ പാനികുളം, വിബിൻ വിൻസെന്റ്, നൈജോ അബ്രാഹം, എന്നിവർ പ്രസംഗിച്ചു. വൈ.എം.സി.എ. കേരള റീജിയൺ വൈസ് ചെയർപേഴ്‌സൺ ഷൈനി നൈജോ പുതിയ വിമൻസ് ഫോറം ഭാരവാഹികളുടെ സത്യപ്രതിജ്ഞക്ക് നേതൃത്വം നൽകി.