
കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിന്റെ 16-ാമത് വാർഷികം എംബിറ്റ്‌സ് ദിനം എന്ന പേരിൽ ആഘോഷിച്ചു. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിച്ചു. മാർ തോമാ ചെറിയപള്ളി വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, കോളേജ് സെക്രട്ടറി ബിനോയി മണ്ണഞ്ചേരിൽ, ചെയർമാൻ മാത്യു എം.കുന്നശ്ശേരി, ട്രഷറർ ബിനു കെ.വർഗീസ്, ചെറിയപള്ളി ട്രസറ്റി എബി ചേലാട്ട്, എം.ബി.എം.എം.അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, മാർ ബേസിൽ സ്‌കൂൾ മാനേജർ പൗലോസ് കെ.മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.
ഡയറക്ടർ ഡോ.ഷാജൻ കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജു രാമചന്ദ്രൻ, മറ്റ് പാഠ്യ, ജെന്റി ജോയി, ഡോ.സി.എസ്.സജിൻ, ഡോ.തോമസ് ജോർജ്, ഡോ.എം.എം.ഷിജി, ഡോ.പി.റിനി വർഗീസ്, ഷെഫിൻ ബി.ചെറിയാൻ, സംഗീത എസ്.കുമാർ, ജസ്റ്റോ ജസ്റ്റിൻ, തുടങ്ങിയവരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.തോമസ് ജോർജ് സ്വാഗതവും പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ പ്ര1ഫ.പോൾസൺ പീറ്റർ നന്ദിയും പറഞ്ഞു.