dyfl

അങ്കമാലി : ഡി.വൈ.എഫ്.ഐ അങ്കമാലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച വനിത കൈ കൊട്ടിക്കളി മത്സരത്തിൽ അസ്ത്ര ഞാറക്കൽ ജേതാക്കളായി. കേരളത്തിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ മഹാദേവ നോർത്ത് പറവൂർ , ബാലമുരുകൻ കലാസമിതി പുല്ലൂറ്റ് എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വൈ എല്യാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, സിപിഎം ഏരിയ സെക്രട്ടറി കെ.പി. റെജീഷ് ചലചിത്ര അവാർഡ് ജേതാവ് മനോജ് അങ്കമാലി, യുവ ചലചിത്ര താരം മിഥുൻ എം. ദാസ് തുടങ്ങിയവർ സംസാരിച്ചു.